Tuesday, June 14, 2016

                                        

                                     സത്യം പറയാം എഴുതാൻ അറിയില്ല...

           വെറുതെ എന്തേലും കുത്തി കുറിക്കുന്നു ,ആരേലും വായിക്കാൻ; ഇല്ലേലും വിരോധം ഇല്ല.ജീവിതത്തിൽ കണ്ടത്, പറയാൻ ആഗ്രഹികുനത് മറ്റുള്ളവരും  അറിയേണ്ടത്

         എന്താണ് ജീവിതത്തിലെ ഏറ്റവും വല്ലിയ പരീക്ഷ എന്ന് ഓരോ കുട്ടിയോടും ചോദിച്ചാൽ..????? ജീവിതത്തിൽ പല പരീക്ഷകളും കണ്ടവർ, എഴുതിയവർ ആണ് നമ്മൾ എല്ലാവരും,ചില വിധ്യാര്തികള്ക് അവര് എഴുതിയ ജയിച്ചേ മതി ആകുള്ളൂ എന്ന് കരുതിയ പരീക്ഷകൾ  ഓടിവരും  മനസിലേക്ക് ...മറ്റു ചിലർക്ക്ആകട്ടെ   ലഭിച്ചേ മതി ആകൂ എന്ന് കരുതിയ ഉദ്യോഗ ഇന്റർവ്യുകലും..എന്നാൽ ഇതിൽ എല്ലാം ഒരു ഖടകം വിധി നിർണയിക്കും ഒരു പരുധി വരെ എങ്കിലും .എന്ത്.??.നമ്മുടെ കഠിനാദ്ധ്വാനം...പക്ഷെ വേറെ ചില പരീക്ഷകൾ അനാവശ്യം ആയി നമ്മൾ നേരിടേണ്ടി വരും..ചിലപ്പോൾ തോല്ക്കും ജയിക്കും...ജയിക്കാൻ മനം ഉരുകി കരയും ഇഷ്ട ദൈവത്തോട്...
     
        ഏതാണ്ട് 6 മാസം മുമ്പാണ്‌ ആദ്യമായി കൊച്ചിയിലെ ആസ്റ്റെർ മെഡിസിറ്റിയിൽ അച്ഛന്റെ കൂടെ ചില ടെസ്റ്റുകൾക്ക് ചെല്ലു്നത് ആദ്യമായിട്ട് ആണ് ഒരു കാൻസർ പരിശോധന ലാബിനു മുന്നില് നിക്കുനതും ..കേട്ട് പരിചയം മാത്രം ഉള്ള വിഷമിപികുന രോഗത്തിനെ  മല്ലടികുനവരെ കാണുനതും.psa പോലുള്ള ടെസ്റ്റുകൾക്ക് ഉള്ള നീണ്ട ക്യു അതിന്റെ വ്യാപ്തിയും വേദനയോടെ   തിരിച്ചറിയിച്ചു ...

        ഒരു കോണിൽ ഏകദേശം 10 വയസ് മാത്രം പ്രായം തോനികുന്ന ഒരു വായാടി പെണ്കുട്ടിയെ അവിടെ തങ്ങി നിന്ന നിശബ്ദത കണ്ണ്അടുപിച്ചു...ചന്ദന കുറി തൊട്ടു റാ കൊണ്ട് വകഞ്ഞ മുടിയും ആയി ഒരു സ്ക്കൂൾ യുണിഫോര്മിൽ ഇരിക്കുന്ന സുന്ദരി കുട്ടി ,തൊടരുകിൽ  ഇരിക്കുന്ന അമ്മയോട് കല പില ബഹളം ഉണ്ടാകുന്നു..തെല്ല് ദേഷ്യത്തോടെ ആ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്റെ മനസിന്റെ ഭാരം കാരണം ആണ്.അമ്മേ വേദന കാണുമോ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ??? എനിക്ക് പേടിയ...ആ സിസ്റ്റർ ആന്റിയോട്‌ പറയാമോ വേദനിപികല്ല്‌ എന്ന്..? ഇനി വേദന ഉണ്ടാകില്ല  എന്നും അടങ്ങി ഇരിക്ക് എന്നും ആ അമ്മ  പാതി കരച്ചിലും ദേഷ്യവും ആയി പറഞ്ഞപോൾ തെല്ലൊരു വിങ്ങലു മാത്രം ഉണ്ടായുള്ളൂ...തുണ്ട ഇടറി പക്ഷെ സംസാരികേണ്ട അവസരം അല്ലാത്ത കൊണ്ട് സ്വയം അടക്കാൻ പറ്റി...
   
       എന്റെ കൂടെ വന്ന അമ്മയുടെ  എന്ത് പറ്റിയതാണ് കുഞ്ഞിനു എന്നാ ചോദ്യത്തിന് കുറച് ആഴ്ചകൾ മുമ്ബ് തോളിൽ വന്ന മുഴ ആണ് ഇവിടെ എത്തിച്ചത് 3 ടെസ്റ്റ്‌ ചെയാൻ പറഞ്ഞു ഇപ്രാവശ്യം അറിയാം എന്ന് മുഖം നോകാതെ പറഞ്ഞപോൾ ആ കണ്ണുകൾ  നിറഞ്ഞിരുന്നു...ഏറ്റവും വലിയ ഞെട്ടലൊടെ  കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം വന്നു അമ്മ കരയുക ആണോ???എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട എല്ലാ പരീക്ഷയും ഒന്നും അല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം!! ജീവിതം തുടക്കം മാത്രം എന്ന് അറിഞ്ഞ സമയം...അമ്മ കരയണ്ടാട്ടോ എന്ന് കൊഞ്ചി പറഞ്ഞപോൾ ഓരോന്ന് വരുത്തി വച്ചു എന്ന് ശാപ വാകുകൾ ആരോടോ കല്ല്‌ പോലും ഉരുക്കി കളയുന്ന വേദനയോടെ പറഞ്ഞു...ഇതൊന്നും ശ്രദ്ധികാതെ ചോക്ലാറ്റ് ചോക്ലാറ്റ് എന്ന് വാശി പിടിച്ച കുട്ടിക്ക് മുന്നില് ഒതുക്കി വച്ചിരുന്ന പേർസ്‌ തുറന്നപ്പോൾ മുന്നാലു സ്വര്ണ വളകൾ...

    പെട്ടന്നു ഒരു നര്സു ഇറങ്ങി വന്നു കുട്ടിയുടെ പേര് വിളിച്ചു...അമ്മ്മേ എനിക്ക് പേടി ആകുന്നു അമ്മയും വാ കുട്ടി വീണ്ടും അമ്മയുടെ കയ്യിൽ പിടിച്ചു...ഇപ്രാവശ്യം വേദനികില്ല അമ്മയും അകത് വന്നോളു എന്ന് പറഞ്ഞു സമാദാനിപിച്ച ആ നുര്സിനു നന്ദി പറഞ്ഞു ഇരുവരും അകത്തേക്...വാതിൽ പുറത്ത് നിന്ന് അടച്ച അവര് കുട്ടിക്ക് നല്ല വേദന ഉണ്ടാകും സെല്ൽ എടുകുമ്പോൾ സൂജി നല്ല നീളം ഉളത പാവം എന്ന് പറഞ്ഞപോൾ എന്നും ഇതുപോലെ 100 കണകിനു കാണുന്ന അവര്ക് പോലും ഉള്ള വിഷമം ആണ് കണ്ടത്..
     
     ആ കുട്ടി പരീക്ഷ ജയിച്ചു കാണുമോ..??? ആ അമ്മ സന്തോഷിച്ചു കാണുമോ അറിയില്ല...ജയികട്ടെ ജയിക്കാൻ പ്രാര്തിച്ചു കൊണ്ട് ഞാനും അച്ഛന്റെ ചെകപ് കഴിഞ്ഞ് മടങ്ങി..കാറിൽ ഇരുന്നപോളും ആ കുഞ്ഞ് മുഖം മായാതെ നിന്നു..ഇപോളും....